ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ലേസറോട് കൂടിയ ഏസ്തെറ്റിക് ക്ലിനിക് ആരംഭിച്ചു


മേപ്പാടി: പാടുകൾ ഇനി പാടേ മറക്കാം. മുഖക്കുരുവിന്റെ പാടുകൾ, പൊള്ളലേറ്റതിന്റെ പാടുകൾ, ഉണങ്ങിയ കട്ടികൂടിയ സർജറി പാടുകൾ, അമിത രോമ വളർച്ച എന്നിവ മൂലം ഖേദിക്കുന്നവർക്ക് ഇനി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ അത്യാധുനീകമായി സജ്ജീകരിച്ച ഏസ്തെറ്റിക് ക്ലിനിക്കിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താം.

സൗന്ദര്യ സംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന ഒരു സമൂഹമാണ് ഇന്നത്തേത്. ഇക്കാര്യത്തിൽ പ്രായഭേതമില്ല. അതുകൊണ്ട് തന്നെ വളരെ ശാസ്ത്രീയമായ ചികിത്സാ മാർഗ്ഗങ്ങൾ ആവശ്യവുമാണ്. വയനാട് ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും ത്വക്ക് രോഗവിദഗ്ദ്ധരുടെ സേവനങ്ങൾ ഉൾപ്പെടെയുള്ള ഏസ്തെറ്റിക് ക്ലിനിക്കുകളുടെ എണ്ണം പരിമിതമായതുകൊണ്ട്തന്നെ ചർമ്മരോഗങ്ങൾക്കും ചർമ്മ സംരക്ഷണത്തിനും സൗന്ദര്യവർധക ചികിത്സകൾക്കും ആധുനിക രീതിയിലുള്ള ലേസർ സംവിധാനങ്ങൾ ഒരുക്കുയിരിക്കികയാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ത്വക്ക് രോഗ വിഭാഗം. അതും സ്ത്രീകളായ ഡോക്ടർമാരെ ഉൾപ്പെടുത്തികൊണ്ട്.

മേൽ വിവരിച്ച പാടുകൾ നീക്കുന്നത് കൂടാതെ മുഖത്തു കാണുന്ന കരിമംഗലം കുറയ്ക്കുവാനും ടാറ്റൂ ചെയ്തതിന്റെ പാടുകൾ വേദനയില്ലാതെ മാറ്റുവാനും ജന്മനാ വരുന്ന ചില മറുകുകൾ, ചിക്കൻപോക്സിന്റെയും മുറിവുകളുടെയും പാടുകൾ, മുഖത്തെ ചുളിവുകൾ എന്നിവ ഇല്ലാതാക്കുവാനും ലേസർ ചികിത്സ ഉപയോഗിക്കുന്നു. കൂടാതെ വിവാഹം പോലുള്ള മംഗളകർമ്മങ്ങൾക്ക് മുൻപ് വെയിൽ കൊണ്ടുള്ള കരിവാളിപ്പ് മാറ്റി ചർമ്മ കാന്തി വർധിപ്പിക്കിന്നതിനും കാർബൺ ലേസർ പീൽ ചികിത്സ ലഭ്യമാണ്.

ഇവ കൂടാതെ മുഖക്കുരുവിനും പാടുകൾക്കുമുള്ള കെമിക്കൽ പീൽ, കഷണ്ടിക്കും മുടി കൊഴിച്ചിലിനുമുള്ള പി ആർ പി ചികിത്സ, വെള്ള പാണ്ടിനുള്ള വിറ്റിലിഗോ സർജറി, സോറിയാസിസ്, വെള്ളപാണ്ട് എന്നിവയ്ക്കുള്ള ഫോട്ടോ തെറാപ്പി ചികിത്സകളും ത്വക്ക് രോഗ വിഭാഗത്തിൽ ലഭ്യമാണ്.
ലോകോത്തര ചികിത്സകൾ ചുരുങ്ങിയ ചിലവിൽ ലഭ്യമാക്കാനുള്ള പദ്ധതികളുമായി ഇനിയും മുന്നോട്ട് പോകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പത്രസമ്മേളനത്തിൽ ത്വക്ക് രോഗ വിഭാഗം മേധാവി ഡോ. ജയദേവ് ഭട്ട്കരൂർ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. പമേല തെരെസാ ജോസഫ്, ഡോ.അളക ജെ മോഹൻ, ഡി ജി എം
ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.