ഉറുമാമ്പഴം തൊണ്ടയില്‍ കുടുങ്ങി പത്ത് മാസം പ്രായമായ കുഞ്ഞ് മരിച്ചു
മലപ്പുറം:പത്ത് മാസം പ്രായമായ കുഞ്ഞ് തൊണ്ടയില്‍ ഉറുമാമ്പഴം കുടുങ്ങി മരിച്ചു.കൂറ്റമ്പാറ ചെറായി വള്ളിക്കാടാന് ഫൈസല്‍ ബാബുവിന്റെയും മുനീറയുടെയും മകള്‍ ഫാത്തിമ ഫര്‍സിനാണ് മരിച്ചത്.തിങ്കളാഴ്ച അഞ്ചരയോടെയാണ് ഉറുമാമ്പഴം തൊണ്ടയില്‍ കുടുങ്ങിയത് . ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ ഉടന്‍ തന്നെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല