എന്റെ നീതി ഞാൻ തന്നെ തെരഞ്ഞെടുക്കും, ജയപ്രകാശ് തില്ലങ്കേരി
ഫേസ്ബുക്ക് പോസ്റ്റുമായി ജയപ്രകാശ് തില്ലങ്കേരി രംഗത്ത്. എന്റെ നീതി ഞാൻ തന്നെ തെരഞ്ഞെടുക്കും. നാട്ടിൽ രണ്ട് ന്യായവും രണ്ട് നീതിയുമെന്ന് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് വ്യക്തമാക്കി സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും കരി തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ പറയുന്നുണ്ട്. ആകാശിനെതിരെ രാഗിന്ദ് എ പിയുടെ പ്രതികരണത്തില്‍ ഇടപെടാതിരുന്ന പാര്‍ട്ടി, ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ കുറിപ്പില്‍ പറയുന്നത്. ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം.