Latestഅറിയിപ്പ്‌

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. കാലാവധി ഒരു വർഷം. വിശദ വിവരങ്ങൾക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി ഒ, തിരുവനന്തപുരം-695033 ഫോൺ: 04712325101, 8281114464