എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം

എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ അവ വായിച്ചു മനസ്സിലാക്കാൻ കുട്ടികൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നതിനാൽ സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) വർധിപ്പിക്കാനും മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനമായി.

മാതൃകാ ചോദ്യപേപ്പർ തയാറാക്കി വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. മാതൃകാ പരീക്ഷ നടത്തും. ജനുവരി 31 നുള്ളിൽ ഓൺലൈൻ ക്ലാസുകൾ വഴി പാഠഭാഗങ്ങൾ പൂർണമായി കൂട്ടികളിലെത്തിക്കും. ജനുവരി ഒന്നു മുതൽ മാർച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് അവസരമൊരുക്കും.