ഐപിഎല്ലിൽ ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍

ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിൻ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പ്ലേ ഓഫിൽ പ്രവേശിച്ചു. ചെന്നൈ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 19.4 ഓവറിൽ മറികടന്നു. സീസണിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ചെന്നൈ രാജസ്ഥാൻ റോയൽസിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആർ അശ്വിൻ (23 പന്തിൽ 40), യശസ്വി ജയ്സ്വാൾ (23 പന്തിൽ 40) എന്നിവരാണ് രാജസ്ഥാൻറെ വിജയശിൽപികൾ. രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും ജയ്സ്വാളും അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി.

57 പന്തിൽ മൂന്ന് സിക്സും 13 ഫോറും സഹിതമാണ് അലി 93 റണ്സെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മോയിൻ അലിയുടെ ഇന്നിംഗ്സിൻറെ മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. 14 പന്തിൽ 16 റണ്സെടുത്ത ഡെവോണ് കോണ്വേയും 28 പന്തിൽ 26 റണ്സെടുത്ത ക്യാപ്റ്റൻ ധോണിയും മാത്രമാണ് മോയിൻ അലിയെ തുണച്ചത്.