ഒഎൻവി പുരസ്കാരം വേണ്ടെന്ന് വൈരമുത്തു
ചെന്നൈ: ഒഎൻവി പുരസ്കാരം വേണ്ടെന്ന് കവി വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുരസ്കാരം വേണ്ടെന്നു വയ്ക്കുന്നതെന്നും തമിഴ് കവി. പുരസ്കാരത്തിന് പരിഗണിച്ച്തിൽ നന്ദിയെന്നും വൈരമുത്തു.
ഒഎൻവി പുരസ്കാര നിർണയം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി പ്രസിഡൻറ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.
ലൈംഗിക പീഡന ആരോപണവിധേയനായ ആള്‍ക്ക് പുരസ്കാരം നല്‍കാനുള്ള തീരുമാനം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു പുരസ്കാരം തീരുമാനിച്ചത്