ഒക്ടോബർ ഒന്നു മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഒക്ടോബർ ഒന്നു മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് ബസ് ടിക്കറ്റ് നിരക്കുകൾ മാറുക.
ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശയുണ്ട്. സർക്കാർ അത് ചർച്ച ചെയ്യും. ലോ ഫ്ളോർ–വോൾവോ ബസുകളിൽ സൈക്കിളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടുപോകാൻ അനുമതി നൽകും. ഇതിനുള്ള നിരക്കുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു