ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു
വണ്ടൂര്‍: ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. പഴയ ചന്തക്കുന്ന് ചുമട്ടുതൊഴിലാളിയായ മക്കണ്ണന്‍ സറഫുദ്ദീന്റെ മകളാണ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചത്.
കൂരാട് തെക്കുംപുറത്ത് കുട്ടിയുടെ മാതാവിന്റെ വീട്ടില്‍വച്ചാണ് സംഭവം. ഉടന്‍ വണ്ടൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.