Latestഅറിയിപ്പ്‌

കണ്ണൂർ ഗവ. എഞ്ചീനീയറിംഗ് കോളേജ് പ്രവേശനം

കണ്ണൂർ ഗവ. എഞ്ചീനീയറിംഗ് കോളേജിൽ ബി ടെക് അലോട്ട്‌മെൻറ് ലഭിച്ചവർ ഒക്ടോബർ ആറ് മുതൽ കോളജിലെത്തി പ്രവേശനം നേടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആറിന് രാവിലെ 9.30ന് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഉച്ച 1.30ന് മെക്കാനിക്കൽ, ഏഴിന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, 10ന് രാവിലെ 9.30ന് സിവിൽ, ഉച്ച 1.30ന് കമ്പ്യൂട്ടർ സയൻസ് എന്നിങ്ങനെ വിദ്യാർഥികൾ കോളേജിൽ എത്തണം. ഈ തീയ്യതികളിൽ പ്രവേശനം നേടാൻ കഴിയാത്തവർക്ക് കോളേജിന്റെ അനുമതിയോടെ 11ന് ഉച്ചക്ക് മൂന്ന് മണിവരെ പ്രവേശനം നേടാം. ഫോൺ: 0497 2780226, 04972 780227.