കനത്ത തകർച്ചയിൽനിന്ന് ഉണർന്ന് വിപണി.

കഴിഞ്ഞ ദിവസത്തെ കനത്ത തകർച്ചയിൽനിന്ന് ഉണർന്ന് വിപണി.

സെൻസെക്സ് 166 പോയന്റ് ഉയർന്ന് 45,719ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തിൽ 13,379ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 855 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 638 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല.

സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എൻടിപിസി, ഇൻഫോസിസ്, ഭാരതി എയർടെൽ, ഒഎൻജിസി, ടിസിഎസ്, നെസ് ലെ, ഐടിസി, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.