കോഴിക്കോട്ട് വന്‍ തീപിടിത്തം.

കോഴിക്കോട്ട് വന്‍ തീപിടിത്തം. ചെറുവണ്ണൂരില്‍ ആക്രിക്കടയ്ക്ക് തീപിടിച്ചു. എട്ട് അഗ്നിശമന യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. ആളപായമില്ല.

സമീപത്ത് ജനവാസം കുറവാണ്. ഇപ്പോള്‍ എട്ട് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.തീ കണ്ടത് അഞ്ചുമണിയോടെയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാര്‍ ഷോറൂമിനോട് ചേര്‍ന്ന കടയ്ക്കാണ് തീ പിടിച്ചത്. ഷോറൂമില്‍ നിന്ന് കാറുകള്‍ നീക്കുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.