കൊവിഡ് ബാധിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പകരം മായങ്ക് അഗർവാൾ ടീമിൽ
കൊവിഡ് ബാധിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പകരം ഓപ്പണർ മായങ്ക് അഗർവാൾ ടീമിൽ. ജൂലായ് അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റിൽ രോഹിത് കളിക്കുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. കൊവിഡ് ബാധിതനായ രോഹിത് നിലവിൽ ഐസൊലേഷനിലാണ്. ജൂലായ് ഒന്നിനു മുൻപ് താരം ഐസൊലേഷനിൽ നിന്ന് പുറത്തുവരില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ മുൻകരുതലെന്ന നിലയിലാണ് മായങ്കിനെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചത്. ഇംഗ്ലണ്ടിൽ ക്വാറൻ്റീൻ നിർബന്ധമല്ലാത്തതിനാൽ അഗർവാളിന് നേരെ കളത്തിലിറങ്ങാനാവും.