കൊവിഡ് വാക്‌സിന്‍: രണ്ടാം ഡോസ് എടുക്കാത്തവരുടെ വിവരങ്ങള്‍ നല്‍കണം

കോളേജുകള്‍ പ്രൊഫഷണല്‍-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍-സ്വാശ്രയ സ്വകാര്യ മേഖലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കൊവിഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 18 വയസ്സ് തികഞ്ഞ കുട്ടികളുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ ഒക്ടോബര്‍ 20നകം സമര്‍പ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര്, ക്രമനമ്പര്‍, രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ പേരുവിവരങ്ങള്‍, അഭിപ്രായം എന്ന ക്രമത്തില്‍ പ്രത്യേക പ്രഫോര്‍മയിലാണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. രണ്ടാംഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ വാക്‌സിനേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.