വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ കോട്ടമാര്‍കണ്ടി, തളാപ്പ് പള്ളി, വായാട്ട് ഭഗവതി കാവ് പരിസരങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് ശനി രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തിലാത്തില്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ ഒമ്പത് ശനി രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വയക്കര, ചെമ്പുലഞ്ഞി, കുടുവന്‍കുളം, ഉഴിച്ചി, ഉമ്മറപൊയില്‍, ചരല്‍ കൂടം, ഞെക്ലി, വനിതാ ഇന്‍ഡസ്ട്രി, കരിപ്പോട്, തൊള്ളത്തുവയല്‍, കുണ്ടുവാടി, പുറവട്ടം, ഏണ്ടി, കടുക്കാരം, ഹാജിമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് ശനി രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.