കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് ഇന്നു മുതല്‍ കടുത്ത നിയന്ത്രണം
കോട്ടയം: പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് ഇന്നു മുതല്‍ കടുത്ത നിയന്ത്രണം.ഈ മാസം 28 വരെയാണ് നിയന്ത്രണം. ഇന്ന് ജനശതാബ്ദി അടക്കം ആറു ട്രെയിനുകള്‍ ഓടില്ല.
നാഗര്‍കോവില്‍ -മംഗളൂരു പരശുറാം എക്സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ്, ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസ്, എറണാകുളം-ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ- എറണാകുളം എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
ഇന്നുമുതല്‍ 29 വരെ കോട്ടയം വഴി സര്‍വീസ് നടത്തുന്ന 21 ട്രെയിനുകളാണ് റദ്ദാക്കിയത്. ശബരി എക്സ്പ്രസ് ഇന്നും നാളെയും ആലപ്പുഴ വഴി സര്‍വീസ് നടത്തും. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പകല്‍ ആലപ്പുഴ വഴി തിരിച്ചുവിടും.
ചെന്നൈ-തിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്), കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (21ാം തീയതി)
കൊച്ചുവേളി ശ്രീഗംഗാനഗര്‍ (21, 28) ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് (20, 21 തീയതികളില്‍ ബെംഗളൂരില്‍ നിന്നു പുറപ്പെടുന്നത്.
തിരുവനന്തപുരം-ചെന്നൈ മെയില്‍ (22, 23),നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് (22)കൊച്ചുവേളി-കോര്‍ബ (23, 26), യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്രഥ് (22, 24, 26 തീയതികളില്‍ യശ്വന്ത്പുരയില്‍ നിന്നു പുറപ്പെടുന്നത്),
തിരുവനന്തപുരം-വെരാവല്‍ (23ാം തീയതി) തുടങ്ങിയവ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക.
23 നാണ് പാതയില്‍ സുരക്ഷാപരിശോധന നടക്കുക. 28 ന് വൈകീട്ടോടെ ഇരട്ടപ്പാത തുറക്കും. ട്രെയിന്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സ്വിഫ്റ്റ് ബസുകള്‍ ഓടിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
റദ്ദാക്കിയ തീവണ്ടികള്‍:
ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതല്‍ 27 വരെ
തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതല്‍ 28 വരെ
ബംഗളൂരു-കന്യാകുമാരി- ഐലന്‍ഡ് – മെയ് 23 മുതല്‍ 27 വരെ
കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതല്‍ 28 വരെ
മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് – മെയ് 20 മുതല്‍ 28 വരെ
നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്സ്പ്രസ് – മെയ് 21 മുതല്‍ 29 വരെ
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി – മെയ് 22, 23,25,26,27
തിരുവനന്തപുരം-ഷൊര്‍ണൂര്‍- വേണാട് മെയ് 24 മുതല്‍ 28 വരെ
ഷൊര്‍ണൂര്‍-തിരുവനന്തപുരം- വേണാട് മെയ് 25 മുതല്‍ 28 വരെ
പുനലൂര്‍-ഗുരുവായൂര്‍ മെയ് 21 മുതല്‍ 28 വരെ
ഗുരുവായൂര്‍-പുനലൂര്‍ മെയ് 21 മുതല്‍ 28 വരെ
എറണാകുളം ജംഗ്ഷന്-ആലപ്പുഴ മെയ് 21 മുതല്‍ 28 വരെ
ആലപ്പുഴ-എറണാകുളം ജംഗ്ഷന് മെയ് 21 മുതല്‍ 28 വരെ
കൊല്ലം- എറണാകുളം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം-കൊല്ലം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം- കായംകുളം മെയ് 25 മുതല്‍ 28 വരെ
കായംകുളം- എറണാകുളം മെയ് 25 മുതല്‍ 28 വരെ
തിരുനല്‍വേലി-പാലക്കാട് പാലരുവി മെയ് 27
പാലക്കാട്-തിരുനല്‍വേലി പാലരുവി മെയ് 28
കോട്ടയം-കൊല്ലം പാസഞ്ചര്‍ മെയ് 29 വരെ
ആലപ്പുഴ വഴി തിരിച്ചു വിടുന്നവ:
തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് (12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും)
തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (21, 22)
കന്യാകുമാരി-പുണെ ജയന്തി ജനത (12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും)
കൊച്ചുവേളി-യശ്വന്ത്പുര എസി ട്രെയിന്‍ (27)
കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് (12, 19, 22, 26)
കൊച്ചുവേളി-ഹുബ്ബാലി സൂപ്പര്‍ഫാസ്റ്റ് (12, 19, 26 തീയതികളില്‍)
വിശാഖപട്ടണം-കൊല്ലം (12, 26 തീയതികളില്‍ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
ചെന്നൈ-തിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്)
കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (21)
കൊച്ചുവേളി- ശ്രീഗംഗാനഗര്‍ (21, 28)
ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് (20, 21 തീയതികളില്‍ ബെംഗളൂരില്‍ നിന്നു പുറപ്പെടുന്നത്.
തിരുവനന്തപുരം-ചെന്നൈ മെയില്‍ (22, 23)
നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് (22)
കൊച്ചുവേളി-കോര്‍ബ (23, 26)
യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്രഥ് (22, 24, 26 തീയതികളില്‍ യശ്വന്ത്പുരയില്‍ നിന്നു പുറപ്പെടുന്നത്)
തിരുവനന്തപുരം-വെരാവല്‍ (23)
ദിബ്രുഗഡ്-കന്യാകുമാരി വിവേക് (21നു ദിബ്രുഗഡില്‍ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് (23, 27 തീയതികളില്‍ ലോക്മാന്യതിലകില്‍ നിന്നു പുറപ്പെടുന്നത്)
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള (22 മുതല്‍ 26 വരെ ഡല്‍ഹിയില്‍ നിന്നു പുറപ്പെടുന്നത്)
ഗാന്ധിധാം-നാഗര്‍കോവില്‍ (24നു ഗാന്ധിധാമില്‍ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്-കൊച്ചുവേളി (24നു ലോക്മാന്യതിലകില്‍ നിന്നു പുറപ്പെടുന്നത്)
കൊച്ചുവേളി- യശ്വന്ത്പുര ഗരീബ്രഥ് (25)
ശ്രീഗംഗാനഗര്‍-കൊച്ചുവേളി (24നു ശ്രീഗംഗാനഗറില്‍ നിന്നു പുറപ്പെടുന്നത്)
ശ്രീമാത വൈഷ്ണോദേവി കത്ര-കന്യാകുമാരി ഹിമസാഗര്‍ (23ന് പുറപ്പെടുന്നത്)
കൊച്ചുവേളി-ഭാവ്നഗര്‍ (26)
കൊച്ചുവേളി- ലോക്മാന്യതിലക് (26)
ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് (25നു പുറപ്പെടുന്നത്)
നിയന്ത്രണം ഏര്‍പ്പെടുത്തിയത്:
കന്യാകുമാരി-പുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയില്‍ 30 മിനിറ്റ് പിടിച്ചിടും
സില്‍ചര്‍- തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയില്‍ 45 മിനിറ്റ് പിടിച്ചിടും.
ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയില്‍ 30 മിനിറ്റ് പിടിച്ചിടും.