കോവിഡ് നിയന്ത്രണങ്ങളുടെ ദുരുപയോഗം പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കും.


കണ്ണൂര്‍: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചത് ജില്ലയിലെ ഹോട്ടലുകള്‍, ഭക്ഷണ ശാലകള്‍, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതായി പോലീസ്സിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ജില്ലയിലെ പല സ്ഥലങ്ങളിലെയും ടേക് എവേ സംവിധാനം നിലനില്‍ക്കേ അവിടെ നിന്നും ഇരുന്നു ഭക്ഷണ കഴിക്കുന്നതായി പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ പോലീസ് കര്‍ശന പരിശോധനയും കര്‍ശന നിയമ നടപടികളും സ്വീകരിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS സിറ്റി പോലീസ് പരിധിയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്കി.

ഇത്തരം ഹോട്ടലുകളുടെയും ഭക്ഷണ ശാലകളുടെയും ലൈസെന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രതിഷേധ പ്രകടനങ്ങളും കൂടിച്ചേരലുകളും നടത്തുന്നതു തടയാന്‍ പോലീസ് കര്‍ശനമായ നിയമ നടപടികളിലേക്ക് പോകുമെന്ന് സിറ്റി പോലീസ് അധികാരികള്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, പീഡന പരാതികള്‍, ഗാര്‍ഹിക, സ്ത്രീധന പരാതികള്‍ എന്നിവ കണ്ണൂര്‍ വനിതാ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന DCRC യില്‍ (ഡൊമസ്റ്റിക് കോണ്‍ഫ്ലിക്ട് രസലൂഷന്‍ സെന്‍റര്‍) ഇ മെയില്‍ ആയും (ciwmncelknr.pol@kerala.gov.in) ഫോണ്‍ വഴിയും (0497-2713350 ) അറിയിക്കാവുന്നതാണ്. ജില്ലയിലെ ഈ സംവിധാനത്തിന്‍റെ ചുമതല കണ്ണൂര്‍ വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ക്കാണ്. ഇത്തരം പരാതിക്കാര്‍ക്കും പീഡനത്തിനിരയായവര്‍ക്കും ഇവിടെ കൌണ്‍സിലിങ് സംവിധാനങ്ങളും പോലീസ് ഉറപ്പുവരുത്തും.

ഇതുനും പുറമെ പോലീസിന്‍റെ തന്നെ ഓണ്‍ലൈന്‍ സംവിധാനമായ POL-APP വഴിയും പരാതി നല്‍കാവുന്നതാണ്. ഇത്തരം പരാതികളില്‍ പോലീസ് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. പൊതുജനങ്ങള്‍ക്കു ജില്ലാ പോലീസ് മേധാവിമാരെ നേരിട്ടു പരാതി അറിയിക്കാന്‍ കേരളാ പോലീസിന്‍റെ ഒരുക്കിയ ദൃഷ്ട്ടി വഴി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വീഡിയോ പ്ലാറ്റ്ഫോം വഴി എല്ലാ ആഴ്ചയും ബുധനാഴ്ചകളില്‍ വൈകുന്നേരം 4 മണി മുതല്‍ 5 മണി വരെ പൊതുജനങ്ങളുമായി സംവാദം നടത്തുകയും ചെയ്യും. വട്ട്സപ്പ് വീഡിയോ കോൾ ചെയ്യേണ്ട നമ്പര്‍ 9497996973.