കോൺഗ്രസ് ആവശ്യപ്പെട്ടാൽ മൽസരിക്കും -ധർമ്മജൻ ബോൾഗാട്ടി
കൊച്ചി: നടൻ ധര്മജന് ബോള്‍ഗാട്ടിയെ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ബാലുശേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നീക്കം നടക്കുന്നതായാണ് വിവരം.
മുസ്ലീംലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം. ഇത് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ ധർമ്മജൻ ബോൾഗാട്ടി സ്ഥാനാർഥി ആയേക്കും.
അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ കഴിഞ്ഞ ദിവസം ധർമ്മജൻ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോൺഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി ആശയവിനിമയം തുടരുന്നുമുണ്ട്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാൻ തയാറാണെന്ന് ധര്‍മജനും മാധ്യമങ്ങളോട് പ്രതികരിച്ചു.