കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.
18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. താല്പര്യമുള്ളവര് വിനായക ഫൗണ്ടേഷന്, മാസ്ക്കോട്ട് സ്ക്വയര്‍, എസ്എന്‍ പാര്ക്കിന് സമീപം, കണ്ണൂര്‍- ഫോണ്‍ 9446060641, 7558059543, കൃപ സ്കൂള്‍ ഓഫ് കൗണ്‍സലിംഗ് ആന്റ് സൈക്കോതെറാപ്പി, ഇരിട്ടി, കണ്ണൂര്‍- ഫോണ്‍ 9400751874, 9656445010 എന്നീ സ്റ്റഡി സെന്ററുകളുമായി ബന്ധപ്പെടുക.