ജഗ്ദീപ് ധൻകർ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതി

ന്യൂഡൽഹി: ജഗ്ദീപ് ധൻകർ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 528 വോട്ടാണ് ധൻകർ നേടിയത്. എതിർ സ്ഥാനാർഥിയായ മാർഗരറ്റ് ആൽവക്ക് 182 വോട്ടുകളാണ് ലഭിച്ചത്. രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ് ധൻകർ. 2003ലാണ് ധൻകർ ബി.ജെ.പിയിലെത്തുന്നത്. ഇതിന് മുമ്പ് പശ്ചിമബംഗാൾ ഗവർണർപദം വഹിച്ചിരുന്നു. 

ക​ർ​ഷ​ക​പു​ത്ര​നെ​ന്ന് ബി.​ജെ.​പി വി​ശേ​ഷി​പ്പി​ക്കു​ന്ന ധ​ൻ​ഖ​ർ രാ​ജ​സ്ഥാ​നി​​​ൽ​ നി​ന്നു​ള്ള പ്ര​മു​ഖ ജാ​ട്ട് നേ​താ​വാ​ണ്. സം​സ്ഥാ​ന​ത്ത് ജാ​ട്ടു​ക​ൾ​ക്ക് ഒ.​ബി.​സി പ​ദ​വി നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ധ​ൻ​ഖ​ർ 1989 മു​ത​ലാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത്. ആ ​വ​ർ​ഷം ത​ന്നെ രാ​ജ​സ്ഥാ​നി​ലെ ഝു​ൻ​ഝു​നു മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് വി​ജ​യി​ക്കു​ക​യും അ​ടു​ത്ത വ​ർ​ഷം കേ​ന്ദ്ര​മ​ന്ത്രി​യാ​കു​ക​യും ചെ​യ്തു.

രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി​യി​ലും സു​പ്രീംകോ​ട​തി​യി​ലും പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന ധ​ൻ​ഖ​ർ കേ​ന്ദ്ര​മ​ന്ത്രി​യാ​യ അ​തേ വ​ർ​ഷ​മാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ​ത്. 1993-98 കാ​ല​യ​ള​വി​ൽ കി​ഷ​ൻ​ഗ​ഢ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ​ചെ​യ്ത് രാ​ജ​സ്ഥാ​ൻ വി​ധാ​ൻ സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്നു.