ജില്ലയില്‍ 93 പേര്‍ക്കു കൂടി രോഗമുക്തി


കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 93 പേര്‍ക്ക് കൂടി തിങ്കളാഴ്ച (നവംബര്‍ 2) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 19888 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 76 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ആറ് പേരും ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ നിന്ന് മൂന്ന് പേരും പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.

ബാക്കി 4940 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 110 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *