ജിഷ്ണു കൊല്ലപ്പെട്ട കേസിൽ ബോംബ് നിർമ്മിച്ചത് താനാണെന്ന് മിഥുൻ.
കണ്ണൂർ തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ വെച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസിൽ ബോംബ് നിർമ്മിച്ചത് താനാണെന്ന് മിഥുൻ. പൊലീസ് ചോദ്യം ചെയ്യലിൽ മിഥുൻ കുറ്റം സമ്മതിച്ചു. മറ്റ് പ്രതികളായ അക്ഷയ് ഗോകുൽ എന്നിവർ ബോംബ് നിർമ്മിക്കാൻ സഹായിച്ചെന്നും മിഥുൻ മൊഴി നൽകി. ഇന്നലെയാണ് കേസിലെ പ്രധാനപ്രതിയായ മിഥുൻ എടക്കാട് സ്റ്റേഷനിൽ കീഴടങ്ങിയത്.