ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം
220 കെ വി അരീക്കോട്-കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി- കാഞ്ഞിരോട് ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് 30 ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു മണി വരെ കണ്ണൂര്‍ (തലശ്ശേരി മേഖല ഒഴികെ), കാസര്‍ഗോഡ് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കണ്ണൂര്‍ ട്രാന്സ്മിഷന് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ അറിയിച്ചു.