ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി റെയില്‍വേ
പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.
ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
26ന് സര്‍വീസ് നടത്തേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(12082), എറണാകുളം-ഷൊര്‍ണൂര്‍ മെമു(06018), എറണാകുളം-ഗുരുവായൂര്‍(06448), 27 ന് സര്‍വീസ് നടത്തേണ്ട കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി(12081) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
25നുള്ള ചെന്നൈ സെന്‍ട്രല്‍, 26ലെ കണ്ണൂര്‍-എറണാകുളം(16306) ട്രെയിനുകള്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-ചൈന്നൈ സെന്‍ട്രല്‍(12624) 26 ന് തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. കന്യാകുമാരി-ബാംഗളൂര്‍(16525) 26 ന് രണ്ടു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.10 നു മാത്രമേ സര്‍വീസ് ആരംഭിക്കൂ.
ചക്കരക്കൽ വാർത്ത
രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ നടക്കുന്ന റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍(22655) 22 നും ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം(22656) 24 നും തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍(22633) 22 നും ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം(22634) 24 നും തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍(22653) 25 നും ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം(22654) 27 നും സര്‍വീസ് നടത്തില്ല.