ഡയസില്‍ നിന്നും ഇറങ്ങി ശ്രീരാമകൃഷ്ണന്‍ ; സഭ നിയന്ത്രിച്ച്‌ വി ശശി

തിരുവനന്തപുരം : പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം സഭ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതോടെ, സ്പീക്കര്‍ ഡയസ്സ് വിട്ടിറങ്ങി. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയാണ് സഭ നിയന്ത്രിച്ചത്. താഴെ ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാണ് ശ്രീരാമകൃഷ്ണന്‍ ഇരുന്ന് പ്രതിപക്ഷ പ്രമേയം കേട്ടത്. എം ഉമ്മര്‍ എംഎല്‍എയാണ് പ്രതിപക്ഷ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ബിജെപി അംഗം ഒ രാജഗോപാല്‍ അനുകൂലിച്ചു.