സാമ്പത്തിക തട്ടിപ്പ് നടത്തിയ 23 പേരടങ്ങുന്ന സംഘത്തിനു സൗദിയിൽ 111 വർഷം തടവ്

ജിദ്ദ: സാമ്പത്തിക തട്ടിപ്പ് കേസിൽ 23 പേരടങ്ങിയ സംഘത്തിനു സൗദിയിൽ 111 വർഷം തടവ്. സൗദി യുവതിയും ഭർത്താവും ഉൾപ്പെടെ 23 പേർക്ക് 111 വർഷം തടവും 28.6 ദശലക്ഷം റിയാൽ പിഴയുമാണ് സൗദി കോടതി വിധിച്ചത്.

ഒരു വലിയ വിഭാഗം പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടു ആശയവിനിമയം നടത്തി അവരെ വെർച്വൽ കറൻസികൾ, സ്വർണം, എണ്ണ, പ്രീപെയ്ഡ് കാർഡുകൾ, വിദേശ നിയമവിരുദ്ധ നിക്ഷേപങ്ങൾ എന്നിവയിൽ അകപെടുത്തുക എന്നതായിരുന്നു കുറ്റവാളികൾ പ്രയോഗിച്ച നിയമവിരുദ്ധ രീതി.

അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ പിൻവലിച്ച് വ്യാജ വ്യക്തികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് രാജ്യത്തിനു അയയ്ക്കുകയും ചെയ്തു.  കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പണത്തിന്‍റെ അതേ മൂല്യമുള്ള പണവും വരുമാനവും കണ്ടുകെട്ടാനും പിഴ അടച്ച ശേഷം പ്രവാസിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.