തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര് മരിച്ചു.
ചെന്നൈ: തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര് മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.