താല്‍ക്കാലിക നിയമനം
കണ്ണൂർ : ജലനിധി, ജലജീവന്‍ മിഷന് പദ്ധതികള്‍ നിര്‍വഹണം നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കെ ആര് ഡബ്ല്യു എസ് എ കണ്ണൂര്‍ മേഖലാ കാര്യാലയത്തിനു കീഴില്‍ ടെക്നിക്കല്‍ മാനേജര്‍, പ്രൊജക്ട് കമ്മീഷണര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ടെക്നിക്കല്‍ മാനേജര്‍-ബി ടെക് (സിവില്‍/മെക്കാനിക്കല്‍), എട്ടുവര്‍ഷത്തെ ജലവിതരണ പദ്ധതികളുടെ ഡിസൈന്‍, നിര്‍വഹണ ജോലി ചെയ്ത പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി ടെക് (സിവില്‍), രണ്ടു വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിങ്/ വാട്ടര്‍ സപ്ലൈ പ്രൊജക്ടില്‍ ജോലി ചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണറുടെ യോഗ്യത.
താല്പര്യമുള്ളവര് ഫെബ്രുവരി ഒമ്ബതിന് രാവിലെ 10.30ന് തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപമുള്ള ജലനിധി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2707601, 8281112248