തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും

ബിജെപി ദേശീയ സെക്രട്ടറിയും ലോക്സഭാംഗവുമായ തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ മുഖ്യമന്ത്രിയാകും. വൈകീട്ട് നാലിന് രാജ്ഭവനില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും.

ബിജെപിയിലെ ആഭ്യന്തരകലഹം രൂക്ഷമായതോടെയാണ് ത്രിവേന്ദ്ര സിങ് റാവത്ത് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

ഡെറാഡൂണില്‍ നടന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഗഡ്‍വാളില്‍ നിന്നുള്ള ലോക്സഭാംഗമായ തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്‍റെ ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്നു