ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തും അന്തരിച്ചു
ദുബൈ: ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തും അന്തരിച്ചു. 75വയസ്സായിരുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ സഹോദരനാണ്.
മാസങ്ങളായി അസുഖബാധിതനായി കിടക്കുകയായിരുന്ന ശൈഖ് ഹംദാെൻറ മരണവാർത്ത ശൈഖ് മുഹമ്മദ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.
1971ൽ യു.എ.ഇയുടെ ആദ്യ കാബിനറ്റ് നിലവിൽ വന്നത് മുതൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ശൈഖ് ഹംദാൻ, രാജ്യത്തിെൻറ സാമ്പത്തിക നയരൂപീകരണത്തിലും വികസനമുന്നേറ്റത്തിലും അനിഷേധ്യമായ പങ്കാണ് വഹിച്ചിട്ടുള്ളത്.