ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഹൈക്കോടതിയിലേക്ക്
ദേവികുളത്തെ എൻഡിഎയുടെ പത്രിക തള്ളിയതിനെതിരെ സ്ഥാനാർഥിയായിരുന്ന ആർ എം ധനലക്ഷ്മി ഹൈക്കോടതിയെ സമീപിക്കും. സാങ്കേതികത്വം കാണിച്ച് പത്രിക തള്ളിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ധനലക്ഷ്മി പറഞ്ഞു. ഫോം 26 തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമമനുസരിച്ചാണ് പൂരിപ്പിച്ചത്. ഉടുമ്പൻചോലയിലും ഇടുക്കിയിലും ദേവികുളത്തും ഒരേ രീതിയിലാണ് പത്രിക പൂരിപ്പിച്ചതെന്നും മറ്റ് രണ്ടിടത്തും പത്രികകൾ സ്വീകരിച്ചപ്പോൾ ദേവികുളത്ത് മാത്രം തള്ളിയതിൽ ദുരൂഹതയുണ്ടെന്നും ധനലക്ഷ്മി പറഞ്ഞു.