ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ റേസര്‍ കെ ഇ കുമാര്‍ അന്തരിച്ചു.
ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ റേസര്‍ കെ ഇ കുമാര്‍ (59) അന്തരിച്ചു.കുമാറിന്റെ കാര്‍ എതിരാളിയുടെ കാറിലിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ചെന്നൈയിലെ മദ്രാസ് അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ വെച്ച് നടന്ന എംആര്‍എഫ് ഇന്ത്യന്‍ നാഷണല്‍ കാര്‍ റേസിങ് ചാമ്ബ്യന്‍ഷിപ്പിനിടെയാണ് അപകടമുണ്ടായത്. മത്സരം തുടങ്ങി രണ്ടാം റൗണ്ടിനിടെയാണ് അപകടം നടന്നത്. കുമാര്‍ ഓടിച്ച കാര്‍ ട്രാക്കില്‍ നിന്ന് തെന്നിമാറി സുരക്ഷാ മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്കി കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തെതുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു.
ദേശീയ തലത്തില്‍ നിരവധി കിരീടങ്ങള്‍ നേടിയ താരമാണ് കുമാര്‍. മരണത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.