ധര്‍മടം മണ്ഡലം അവലോകന യോഗം: പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി
ധര്‍മടം മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മണ്ഡലത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന മണ്ഡലം അവലോകന യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. മണ്ഡലത്തില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പേഴ്സണല്‍ സ്റ്റാഫ് അംഗം കെ പ്രദീപന്‍ അവതരിപ്പിച്ചു.
ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്ത യോഗത്തില്‍ എംഎല്‍എ ഫണ്ട്, ബജറ്റ് ഫണ്ട്, പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം ചര്‍ച്ച ചെയ്തു. ഉദ്യോഗസ്ഥരുടെ അഭാവം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അവലോകന യോഗത്തില്‍ പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്‍, മണ്ഡലം പ്രതിനിധി പി ബാലന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗം കെ പ്രദീപന്‍, എന്‍ കെ സിജിന്‍, ഡിപിസി അംഗം കെ വി ഗോവിന്ദന്‍ എന്നിവരും പങ്കെടുത്തു.