നടിയെ തട്ടിക്കൊണ്ടുപോയ കേസ്;ദീലിപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി നാളെ പരിഗണിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദീലിപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി ഈ മാസം 10 ന് കോടതി പരിഗണിക്കും.കൊച്ചിയിലെ വിചാരണ കോടതിയാണ് ഹരജി പരിഗണിക്കുന്നത്.ദിലീപ് സാക്ഷികളെ സ്വാധീനീക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേ സമയം കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്നത് കോടതി ഈ മാസം 16 ലേക്ക് മാറ്റി. ദിലീപിന്റെ അഭിഭാഷകന് കൊവിഡ് ബാധിക്കുകയും മറ്റ് അഭിഭാഷകര്‍ ക്വാറന്റൈനിലാകുകയും ചെയ്തതോടെയാണ് സാക്ഷി വിസ്താരം നിര്‍ത്തിവെയ്ക്കാന്‍ കോടതി തീരുമാനിച്ചത്