നടൻ അര്ജുന് ഗോപാല്‍ വിവാഹിതനായി.
നടി അനന്യയുടെ സഹോദരനും നടനുമായ അര്ജുന് ഗോപാല്‍ വിവാഹിതനായി. മാധവി ബാലഗോപാല്‍ ആണ് വധു.ഇന്നലെ ഗുരുവായൂര്‍ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കൊച്ചിയില്‍ വച്ച് സല്‍ക്കാരവും നടത്തി.
ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെല്‍ദോ സിനിമയിലൂടെ ശ്രദ്ധേയനാണ് അര്ജുന്. ജിന്റോ എന്ന കഥാപാത്രത്തെയാണ് അര്ജുന് അവതരിപ്പിച്ചത്. സാറാസ്, വൂള്‍ഫ്, ഒരു റൊണാള്‍ഡോ ചിത്രം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍. ഗായകന് എന്ന നിലയിലും ശ്രദ്ധേയനാണ് അര്ജുന്