നടൻ ആമിർ ഖാനും ഭാര്യയും വേർപിരിഞ്ഞു

15 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ബോളിവുഡ് നടൻ ആമിർ ഖാനും ഭാര്യയും നിർമ്മാതാവുമായ കിരൺ റാവുവും വേർപിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വിവരം അറിയിച്ചത്.

കുറച്ച് നാളായി വേർപിരിയൽ ചിന്തിക്കുകയാണെന്നും ഇപ്പോൾ അത് വെളിപ്പെടുത്താൽ സമയമായെന്ന് കരുതുന്നു എന്നും ഇരുവരും പ്രസ്താവനയിൽ കുറിച്ചു. 2005ലാണ് ആമിറും കിരൺ റാവുവും വിവാഹിതരാവുന്നത്. ഒരു മകനുണ്ട്.

തങ്ങൾ വേർപിരിയുകയാണെങ്കിലും മകൻ ആസാദിൻ്റെ മാതാപിതാക്കളായി തുടരുമെന്നും സിനിമകളിൽ വീണ്ടും സഹകരിക്കുമെന്നും ഇരുവരും പറഞ്ഞു. വേർപിരിയൽ ഒന്നിൻ്റെയും അവസാനമല്ലെന്നും പുതിയ യാത്രയുടെ തുടക്കമാണെന്നും സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും വ്യക്തമാക്കി.