നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള പ്രഥമ ചലച്ചിത്ര പുരസ്കാരം ഇന്നസെന്റിന്.

നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള പ്രഥമ ചലച്ചിത്ര പു
രസ്കാരം ഇന്നസെന്റിന്. അഭിനയ ജീവിതത്തിൽ അമ്പതാണ്ട് പിന്നിട്ട ഇന്നസെന്റിന് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കായാണ് പുരസ്കാരം. ഉണ്ണിക്കൃഷ്ണൻ
നമ്പൂതിരിയുടെ കുടുംബാംഗങ്ങളും പയ്യന്നൂരിലെ സാംസ്കാരിക
സംഘടനായ “ദൃശ്യ’യും ചേർന്നാണ് അമ്പതിനായിരം രൂപയും
പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം നൽകുന്നത്.
കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകരായ ജയരാ
ജ്, മനോജ് കാന, സുരേഷ് പൊതുവാൾ എന്നിവരാണ് പുരസ്കാരം നിർണയിച്ചത്. ജനുവരി അവസാ
നവാരം പയ്യന്നൂർ ഗാന്ധിപാർക്കിൽ നടക്കുന്ന അനുസ്മരണ
സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.-
വാർത്താസമ്മേളനത്തിൽ ടി ഐ മധുസൂദനൻ എംഎൽഎ, കൈതപ്രം
ദാമോദരൻ നമ്പൂതിരി, ടി വി രാജേഷ്, അഡ്വ. പി
സന്തോഷ്, ഭവദാസൻ നമ്പൂതിരി,കെ ശിവകുമാർ, മനോജ് കാന, സുരേഷ് പൊതുവാൾ എന്നിവർ പങ്കെടുത്തു.