നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നച്ചേരി, അലക്കാട് വലിയ പള്ളി, ആലക്കാട് ചെറിയ പള്ളി, ഊരടി, ഏഴും വയല്‍, ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അന്നൂര്‍ കിസാന്‍ കൊവ്വല്‍, ആയുര്‍വേദ റോഡ്, മൂരി കൊവ്വല്‍ പൗഡര്‍ കോട്ടിങ്ങ്, മൂരി കൊവ്വല്‍ ലോണ്‍ട്രി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആശാരിക്കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍ എന്നീ ഭാഗങ്ങളില്‍ മെയ് നാല് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും തന്നട, മായാബസാര്‍, ഇല്ലത്തുവളപ്പില്‍, ഹാജിമുക്ക്, ചാല സോളാര്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടക്കൈ പറമ്പ, എരിഞ്ഞിക്കടവ്, കോറളായി എന്നീ ഭാഗങ്ങളില്‍ മെയ് നാല് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുറവൂര്‍, ടിപ് ടോപ്പ്, ചങ്ങലാട്ട്, വില്ലേജ് മുക്ക്, സലഫി, ഇന്ദിരാനഗര്‍, ചോലപ്പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് ചൊവ്വാഴ്ച രാവിലെട എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും രാജ് ബ്രിക്കറ്റ്, കടാംകുന്ന്, കോളിമുക്ക്, പുറവട്ടം, കക്കറ, ചെപ്പത്തോട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ 12 മണി വരെയും വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ എരിപുരം പൊലീസ് സ്റ്റേഷന്‍, എരിപുരം എസ്ബിഐ, ഗ്യാസ് ഗോഡൗണ്‍, ചെങ്ങല്‍, കുണ്ടത്തിന്‍ കാവ്, പുല്ലാഞ്ഞിട എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/1747/2021