‘നേത്യത്വം പരാജയം’കണിച്ചാർ പഞ്ചായത്തിൽ സി പി എമ്മുമായി കൈകോർത്തെന്ന് കോൺഗ്രസ് പ്രവർത്തകർ

റിപ്പോർട്ട്:അക്ഷയ് പേരാവൂർ

കണിച്ചാർ പഞ്ചായത്തിൽ സിപിഎമ്മുമായി ധാരണയിൽ എത്തിയിരുന്നുവെന്ന് പരസ്യമായി സമ്മതിച്ച് ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ. കണിച്ചാർ പഞ്ചായത്ത് കൈവിട്ടുപോയാൽ മാത്രമേ നേതൃത്വം തെറ്റുകൾ തിരിച്ചറിയൂ.

ഈ ബോധ്യത്തിലാണ് ഒന്നാം വർഡിൽ
സിപിഎമ്മുമായി ധാരണയിൽ എത്തി സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതെന്നും പ്രവർത്തകർ കേളകത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പരാജയപ്പെടില്ല എന്ന നേതൃത്വത്തിൻ്റെ അഹങ്കാരമാണ് ചരിത്ര പരാജയത്തിലേക്ക് കോൺഗ്രസിനെ നയിച്ചതെന്നും അവർ വിമർശിച്ചു.


കണിച്ചാർ പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് പ്രവർത്തകരാണ് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിലെ അതൃപ്തിമൂലം
പ്രാദേശിക തലത്തിൽ സി.പി.എമ്മുമായി കൈകോർത്തതായി പരസ്യപ്പെടുത്തിയത്. കേളകത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ
നേത്യത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രവർത്തകർ ഉന്നയിച്ചത്.

കണിച്ചാർ പഞ്ചായത്ത് കൈവിട്ടുപോയാൽ മാത്രമേ നേതൃത്വം തെറ്റുകൾ തിരിച്ചറിയൂ,
അതിനാലാണ് ഒന്നാം വർഡിൽ
സിപിഎമ്മുമായി ധാരണയിൽ എത്തി സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിച്ചത്.
അധികാരമോഹികളായ ഒരുവിഭാഗത്തിന്റെ കൈകളിൽനിന്നും കോൺഗ്രസിനെ രക്ഷിക്കാനാണ് വിമതപ്രവർത്തനം നടത്തിയത്,ഒന്നാം വാർഡായ ഓടന്തോടടക്കം
പ്രാദേശിക തീരുമാനം അട്ടിമറിച്ചാണ് നേതൃത്വം ഇടപെട്ട് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.

പരാജയപ്പെടില്ലെന്ന നേതൃത്വത്തിൻ്റെ അഹങ്കാരമാണ് ചരിത്ര പരാജയത്തിലേക്ക് കോൺഗ്രസിനെ നയിച്ചത്, ഇനിയെങ്കിലും പ്രവർത്തകരുടെ ഹിതമറിഞ്ഞ് നേതൃമാറ്റം നടപ്പിലാക്കണമെന്നും ഇല്ലെങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സമാന സാഹചര്യം ആവർത്തിക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

കണിച്ചാറിൽ കോൺഗ്രസിനെ അട്ടിമറിച്ചുകൊണ്ട് എൽഡിഎഫ് കൈവരിച്ച നേട്ടം ഇടതുമുന്നണിയുടെ ഗുണം കൊണ്ടല്ല,
വലിയൊരു വിഭാഗം
കോൺഗ്രസ് പ്രവർത്തകരുടെതന്നെ എതിർപ്പിൻ്റെ ഫലമാണെന്നും
പ്രവർത്തകർ പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സണ്ണി മേച്ചേരിയുടെ അധികാരമോഹമാണ് പത്താം വാർഡിൽ ഉൾപ്പെടെ
കോൺഗ്രസിൻ്റെ കനത്ത തിരിച്ചടിക്ക്
കാരണം, ഒന്നാം വാർഡിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരം
എൽ.ഡി.എഫിന് പിൻതുണ നൽകുമെന്നും മെമ്പർക്ക് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം വരികയാണെങ്കിൽ നിലപാടിൽ മാറ്റമുണ്ടാകുമെന്നും പ്രവർത്തകർ കൂട്ടിച്ചേർത്തു.

നേതൃമാറ്റം നടപ്പിലാക്കിയില്ലെങ്കിൽ ഒന്നാംവാർഡ് നഷ്ടപ്പെടുത്തുമെന്ന് മാസങ്ങൾക്ക് മുൻപേ കെ പി സി സി നേതൃത്വത്തിനെയടക്കം അറിയിച്ചതാണ് എന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി.

കണിച്ചാർ കോൺഗ്രസ് മണ്ഡലം കമ്മറ്റി അംഗം ഹൻസ് തോമസ് , പ്രവർത്തകരായ വി എം തോമസ് , കെ വി മണി , വി എം ബെന്നി , സിബി കുര്യൻ , തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.