പണം വാങ്ങി ഹെല്‍ത്കാര്‍ഡ്: നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം,
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത് കാര്‍ഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താല്‍ ഇഷ്ടം പോലെ കിട്ടുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടപടിക്ക് നിര്‍ദേശം നല്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് നല്‍കാവൂ എന്നാണ് വ്യവസ്ഥ.