പള്ളിക്കുന്ന് സെൻട്രൽ ജയിൽ പെട്രോൾ പമ്പിൽ ടാങ്കിന്റെ പരിശോധന ഒരാഴ്ചക്കകം പൂർത്തിയാക്കാൻ നിർദ്ദേശം. പരിശോധന പൂർത്തിയാകും വരെ പുതിയ സ്‌റ്റോക്ക് ഇറക്കില്ല. എഡിഎം കലാ ഭാസ്‌കറിൻ്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം കെ വി സുമേഷ് എം എൽ എയുടെ നേതൃത്വത്തിൽ കളക്ടറെ കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേർന്നത്. ടാങ്കിൻ്റെ പരിശോധന കൗൺസിലറുടെയും റസിഡൻസ് അസോസിയേഷൻ്റെയും സാന്നിധ്യത്തിലാകണം. പ്രദേശത്ത് കുടിവെള്ളം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉറപ്പാക്കണമെന്നും നിർദ്ദേശം. കൗൺസിലർ ദീപ്‌തി വിനോദ്, ജയിൽ സുപ്രണ്ട് കെ വേണു, ഐഒസി സീനിയർ മാനേജർമാർ, ഭൂജല, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.