പാളത്തിലേക്ക് മണ്ണിടിഞ്ഞു; കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം മുടങ്ങി
കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖരതുരങ്കത്തിന് സമീപം പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു.
ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ പെട്ട ഭാഗമാണിത്. മീറ്ററുകളോളം പാളം പൂർണമായി മണ്ണിനടിയിലായി. റെയിൽവേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകർന്നു. സമീപത്തെ സുരക്ഷാഭിത്തിയും ഇടിഞ്ഞിട്ടുണ്ട്.
മണ്ണ് നീക്കി തകരാറുകൾ പരിഹരിച്ചാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ശനിയാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് ശക്തമായ മഴ പാളത്തിലെ മണ്ണ് നീക്കുന്നതിനു തടസ്സമാകുന്നുണ്ട്