പി.സി ജോര്‍ജിന് പിന്തുണയുമായി ബിജെപി; പ്രതിഷേധവുമായി പി.ഡി.പി
വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മുൻ എംഎൽഎ പി.സി. ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായി. മകൻ ഷോൺ ജോർജിനൊപ്പമാണ് പിസി എത്തിയത്. അതേസമയം, ജോർജ്ജ് ഹാജരാകുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പിഡിപി പ്രവർത്തകരും സ്റ്റേഷൻ മുന്നിൽ പ്രതിഷേധിച്ചു.
പിസി ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാണ് പിഡിപി പ്രവർത്തകരുടെ ആവശ്യം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജോർജിനു പിന്തുണയുമായി ബിജെപി പ്രവർത്തകരും സ്റ്റേഷൻ മുന്നിൽ എത്തിയിട്ടുണ്ട്. അറസ്റ്റ് അംഗീകരിക്കില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൻറെ ഉദ്ഘാടന പ്രസംഗത്തിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം ലഭിച്ചത്. ഓഗസ്റ്റ് എട്ടിൻ പി.സി ജോർജ് നടത്തിയ പ്രസംഗം മതവിദ്വേഷം വളർത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുത്തത്. കേസിൽ ഉപാധികളോടെ പി.സി ജോർജിൻ തിങ്കളാഴ്ച ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.