പുണെയിൽ സാനിറ്റൈസർ നിർമാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 14 പേർ മരിച്ചു.
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ സാനിറ്റൈസർ നിർമാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 14 പേർ മരിച്ചു. തീപ്പിടത്തത്തെ തുടർന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുളള തിരച്ചിൽ തുടരുകയാണ്.
37 തൊഴിലാളികളാണ് പ്ലാന്റിനുളളിൽ ജോലി ചെയ്തിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
തീപ്പിടിത്തത്തെ തുടർന്ന് 17 തൊഴിലാളികളെ കാണാതായിട്ടുളളതായി കമ്പനി അധികൃതർ വാർത്താ ഏജൻസി പി.ടി.ഐ.യോട് പറഞ്ഞു. പുണെയിലെ എസ്.വി.എസ്. അക്വാ ടെക്നോളജിയുടെ പ്ലാന്റിലേക്ക് ആറ് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിച്ചേർന്നു. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്