പുൽവാമയിൽ ഭീകരര്‍ പൊലീസുകാരനെ വെടിവച്ചു കൊന്നു

പുൽവാമയിൽ ഭീകരര്‍ പൊലീസുകാരനെ വെടിവച്ചു കൊന്നു. പാംപോർ സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മീറാണ് കൊല്ലപ്പെട്ടത്. എസ്ഐയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി സമീപത്തെ പറമ്പിൽ വച്ച് കൊന്നതായാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് രണ്ട് പിസ്റ്റൾ കാട്രിഡ്ജുകളും കണ്ടെടുത്തു.

എസ്ഐയുടെ മൃതദേഹം സമ്ബൂരിലെ നെൽവയലിൽ നിന്നും കണ്ടെത്തുകയായിരുന്നു. രണ്ടോ മൂന്നോ ഭീകരർ ചേർന്നാണ് കൊല നടത്തിയതെന്നാണ് വിവരം. സംഭവത്തിന് പിന്നിൽ ഏത് സംഘടനയാണെന്ന് ഇതുവരെ അറിവായിട്ടില്ല. സംഭവത്തെത്തുടർന്ന് സുരക്ഷാസേന പ്രദേശമാകെ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.