പോൾ പോഗ്ബയും ലിന്‍ഗാര്‍ഡും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ടു
സൂപ്പര്‍താരങ്ങളായ പോള്‍ പോഗ്ബയും ജെസ്സി ലിന്‍ഗാര്‍ഡും ടീം വിടുകയാണെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രാൻസ് മിഡ്ഫീൽഡർ പോഗ്ബയുമായുള്ള പോഗ്ബയുടെ കരാർ ജൂണിൽ അവസാനിക്കും. 2016ൽ യുവൻറസിൽ നിന്ന് 870 കോടി രൂപയ്ക്കാണ് പോഗ്ബ യുണൈറ്റഡിലെത്തിയത്. അദ്ദേഹം യുവൻറസിലേക്ക് മടങ്ങാനാണ് സാധ്യത. ആറ് സീസണുകളിലായി 226 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളാണ് പോഗ്ബയുടെ സമ്പാദ്യം. ലീഗ് കപ്പ്, യൂറോപ്പ ലീഗ് വിജയങ്ങളിൽ അദ്ദേഹം പങ്കാളിയാണ്.
ഇന്നത്തെ ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പോഗ്ബ പരിക്ക് കാരണം കഴിഞ്ഞ സീസണിൽ മിക്ക മത്സരങ്ങളിലും കളിച്ചിരുന്നില്ല. 2011-12 സീസണിൽ ക്ലബ്ബിനായി കളിച്ച ശേഷമാണ് പോഗ്ബ യുവൻറസിനൊപ്പം ചേർന്നത്.
മറുവശത്ത്, ലിംഗാർഡ് വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക് മാറാൻ സാധ്യതയുണ്ട്. കുറച്ച് കാലം ലോണിലാണ് അദ്ദേഹം വെസ്റ്റ് ഹാമിനായി കളിച്ചത്. യുണൈറ്റഡിൻറെ അക്കാദമിയിൽ വളർന്ന ലിംഗാർഡ് 22 വർഷത്തെ ബന്ധത്തിനൊടുവിലാണ് ടീം വിടുന്നത്. 2011 മുതൽ യുണൈറ്റഡിനായി 149 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ലിംഗാർഡ്. 20 ഗോളുകൾ നേടി. 29 കാരനായ താരം ഇംഗ്ലണ്ട് ദേശീയ ടീമിലും അംഗമാണ്.