പ്രകോപന മുദ്രാവാക്യം; തന്റെ മകനല്ലെന്ന് എസ്ഡിപിഐ കൗണ്‍സിലര്‍
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ മുദ്രാവാക്യം വിളിച്ചത് തന്റെ മകനല്ലെന്ന് കൊല്ലം കോർപ്പറേഷനിലെ എസ്ഡിപിഐ കൗൺസിലർ. മകന്റെ ചിത്രം ഉപയോഗിച്ച് തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമനടപടിക്കായി മുന്നോട്ടുപോകുമെന്ന് അവർ പറഞ്ഞു. പതാകയുമായി നിൽക്കുന്ന മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ചിലർ അശ്ലീല സന്ദേശങ്ങളും അധിക്ഷേപ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും കൗൺസിലർ അവകാശപ്പെട്ടു.
തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയവർക്കെതിരെയും സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്തിയവർക്കെതിരെയും പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.