പ്രമേഹരോഗികളുടെ പാദവ്രണചികിത്സാ ഗവേഷണത്തിന് കേന്ദ്രസർക്കാർ ധനസഹായം
ബാക്ടീരിയയിൽ നിന്ന് വേർതിരിച്ചെടുത്ത ലിപ്പോപെപ്റ്റൈഡ് ആൻറി ബയോട്ടിക്സ് ആയ ‘കണ്ണൂരിൻ’-ൻറെ ഗവേഷണത്തിന് കണ്ണൂർ സർവകലാശാല ബയോടെക്നോളജി വിഭാഗം പ്രൊഫസർ, ഡോ. കെ. ശ്രീജിത്തിന് കേന്ദ്രസർക്കാർ ധനസഹായം. നാനോ പരിഷ്ക്കരണത്തിലൂടെ, പ്രമേഹ രോഗികളിലെ പാദവ്രണ ചികിത്സയ്ക്ക് ഉതകും വിധമുള്ള ആൻറിബാക്ടീരിയൽ സ്കാഫോൾഡ് വികസിപ്പിക്കുന്നതിന് സമർപ്പിച്ച ഗവേഷണ പദ്ധതിക്കാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള സയൻസ് ആൻഡ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡിൻറെ (DST- SERB) അംഗീകാരം ലഭിച്ചത്. 46 ലക്ഷത്തോളം രൂപയും ഒരു ജൂനിയർ ഫെല്ലോയെ നിയമിക്കാനുള്ള അനുമതിയും അടങ്ങുന്നതാണ് ധനസഹായം. കണ്ണൂർ സർവകലാശാലയുടെ സയൻസ് ഫാക്കൾട്ടി ഡീനും സിൻഡിക്കേറ്റ് അംഗവുമാണ് ഡോ. കെ. ശ്രീജിത്ത്