പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു.
സംസ്ഥാന കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നോ ഫിഷറീസ് സര്‍വകലാശാലയില്‍ നിന്നോ ഉള്ള ബി എഫ് എസ് സി, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും അക്വാകള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ വകുപ്പിലോ സ്ഥാപനങ്ങളിലോ അക്വാകള്‍ച്ചര്‍ മേഖലയിലുള്ള മൂന്ന് വര്‍ഷത്തെ മുന്‍പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദേ്യാഗാര്‍ഥികള്‍ നവംബര്‍ ഏഴിന് വൈകീട്ട് അഞ്ച് മണിക്കകം ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂര്‍ ഓഫീസില്‍ നേരിട്ടോ, ddfisherieskannur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.