ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തിയ പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകി പി.എസ്.സി.
തിരുവനന്തപുരം: ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തിയ എസ്.എസ്.എൽ.സി. തലത്തിലുള്ള പൊതു പ്രാഥമിക പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് ജൂലായ് മൂന്നിന് ഒരവസരം കൂടി നൽകി കേരള പി.എസ്.സി.
പരീക്ഷയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷയെഴുതാൻ സാധിക്കാത്ത, നിശ്ചിത സമയപരിധിക്കുള്ളിൽ വ്യക്തമായ തെളിവുകളോടെ കാരണം ബോധിപ്പിച്ച ഉദ്യോഗാർഥികൾക്കാണ് രണ്ടാമത് അവസരം നൽകുക.
ഇത്തരത്തിൽ അവസരം ലഭിച്ച ഉദ്യോഗാർഥികൾക്ക് ജൂൺ 21 മുതൽ പ്രൊഫൈൽ വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിലാണ് എസ്.എസ്.എൽ.സി തല പൊതുപരീക്ഷയുടെ ആദ്യ നാലുഘട്ടങ്ങൾ നടത്തിയത്.